മാണി അരനിമിഷം പോലും അധികാരത്തില്‍ തുടരരുത്: പിണറായി വിജയന്‍

തിരുവനന്തപുരം| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (13:34 IST)
ബാര്‍ കോഴ ഇടപാടില്‍ ധനമന്ത്രി കെ എം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതിനാല്‍ മാണി ഇനി അരനിമിഷം പോലും അധികാരത്തില്‍ തുടരരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് പിണറായി വിജയന്‍ പ്രതികരിച്ചത്.

മന്ത്രിസ്ഥാനം രാജിവെച്ച്‌ അന്വേഷണം നേരിടുകയാണ്‌ ധാര്‍മികമായും രാഷ്‌ട്രീയമായും മാണി ചെയ്യേണ്ടതെന്നും‌. താന്‍ രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മാണിയുടെ ആദ്യ പ്രതികരണം രാഷ്‌ട്രീയ സദാചാരത്തിന്റെയും ധാര്‍മികതയുടെയും ലംഘനമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.


പിണറായി വിജയന്റ് ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം താഴെ.....

മാണി അരനിമിഷം പോലും തുടരരുത്

ബാര്‍ കോഴ ഇടപാടില്‍ ധനമന്ത്രി കെ എം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതിനാല്‍ മാണി ഇനി അരനിമിഷം പോലും അധികാരത്തില്‍ തുടരരുത്. മാണി പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനാണെന്ന്‌ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിജിലന്‍സ്‌ കണ്ടെത്തിയിരിക്കുകയാണ്‌.
പ്രാഥമിക പരിശോധനയ്‌ക്കുശേഷം തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ്‌ വിജിലന്‍സ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. അതിനാല്‍ മന്ത്രിസ്ഥാനം രാജിവെച്ച്‌ അന്വേഷണം നേരിടുകയാണ്‌ ധാര്‍മികമായും രാഷ്‌ട്രീയമായും മാണി ചെയ്യേണ്ടത്‌. എന്നാല്‍, താന്‍ രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മാണിയുടെ ആദ്യ പ്രതികരണം രാഷ്‌ട്രീയ സദാചാരത്തിന്റെയും ധാര്‍മികതയുടെയും ലംഘനമാണ്‌. മാണിയെ മന്ത്രിയായി തുടരാന്‍ മുഖ്യമന്ത്രി അനുവദിക്കാനും പാടില്ല.

കോഴ ആരോപണങ്ങളില്‍ 42 ദിവസത്തിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ കേസെടുക്കണമെന്ന സുപ്രീംകോടതി വിധിയുണ്ടെന്നിരിക്കെ ആ കാലപരിധി പൂര്‍ത്തിയാക്കുംവരെ കേസ്‌ നീട്ടിക്കൊണ്ടുപോയത്‌ ഉചിതമായില്ല. മാണിയുടെ രാജിക്കായി ശക്തമായ ബഹുജനപ്രതിഷേധം ഉയരും. ബാര്‍ കോഴ ഇടപാടില്‍ മദ്യമുതലാളിമാരുടെ സംഘടന സംഭരിച്ച 20 കോടിയില്‍ ഒരുകോടി മാണിക്ക്‌ കൊടുത്തുവെന്നും ബാക്കി തുക ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ക്ക്‌ നല്‍കിയെന്നുമാണ്‌ ഉടമാസംഘം നടത്തിയ വെളിപ്പെടുത്തല്‍. ഒരുകോടി രൂപ കൈപ്പറ്റിയ മാണിക്കെതിരെ കേസെടുത്ത്‌ അന്വേഷണം അവസാനിപ്പിക്കാന്‍ പാടില്ല.

മന്ത്രിസഭാ തലവനായ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ഉള്‍പ്പെടെ പങ്കാളിത്തമുള്ള വന്‍ അഴിമതിയാണ്‌ നടന്നിരിക്കുന്നത്‌. ഇവര്‍ക്കെല്ലാമെതിരായ സമഗ്ര അന്വേഷണവും കേസും വേണം. തനിക്കെതിരായ കേസിനു പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വിശ്വാസം മാണിക്കുണ്ടെങ്കില്‍ അതിന്റെ വസ്‌തുതകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാകണം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം
ന്യൂയോര്‍ക്ക് ഹെലികോപ്റ്റര്‍ ടൂര്‍സ് പ്രവര്‍ത്തിപ്പിക്കുന്ന ബെല്‍ 206 വിഭാഗത്തില്‍പ്പെട്ട ...

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും ...

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല
വയനാട് പൂക്കോട് വെറ്റിനറി കോളേജ് രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥത്തില്‍ മരണത്തില്‍ ...

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള ...

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്
ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിന് ഇടവേള നല്‍കാതിരിക്കുകയോ പ്രാഥമിക ആവശ്യങ്ങള്‍ ...

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ...

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് ...

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് ...

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി
ഒരു വിദ്യാര്‍ത്ഥിനിയെ ആര്‍ത്തവ സമയത്ത് പുറത്തു ഇരുത്തി പരീക്ഷ എഴുതിക്കുന്നത് എങ്ങനെയെന്ന് ...