തനിക്ക് നീതി ലഭിച്ചിട്ടില്ല, തന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നവരുണ്ടെന്ന് കെ എം മാണി

തിരുവനന്തപുരം| JOYS JOY| Last Updated: ബുധന്‍, 11 നവം‌ബര്‍ 2015 (19:22 IST)
തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും തന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നവരുണ്ടെന്നും രാജിവെച്ച ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ എം മാണി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയില്‍ നിന്ന് തനിക്കെതിരെ വന്ന പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രാജിസന്നതത അറിയിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി പരാമര്‍ശം വന്നപ്പോള്‍ പാര്‍ട്ടിയുമായി ആലോചിച്ച് ഭാവികാര്യം നിശ്ചയിക്കും എന്നാണ് പറഞ്ഞത്. ഇന്നലെ കേരാള കോണ്‍ഗ്രസ് പാര്‍ട്ടി കൂടിയപ്പോള്‍ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.
പാര്‍ട്ടി അനുമതിയോടു കൂടി രാജി വെക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു,

ഹൈക്കോടതിയുടെ ഭാഗത്തു നിന്ന് തനിക്കെതിരെ വലിയ കുറ്റാരോപണം ഒന്നുമില്ല. ഒന്നു രണ്ട് പരാമര്‍ശങ്ങള്‍ മാത്രമാണ് ഉണ്ടായത്. താന്‍ മന്ത്രിയായിരിക്കുന്നത് കേസ് അന്വേഷണത്തിന് അഭികാമ്യമാകുമോ, കേസ് നടത്തുന്നതിന് പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് നികുതിപ്പണം നല്കി നടത്തിയാല്‍ പൊതുജനം എന്ത് വിചാരിക്കും എന്നാണ് കോടതി ചോദിച്ചത്.

താന്‍ നിയമപരമായും ധാര്‍മ്മികമായും രാജി വെക്കേണ്ട കാര്യമില്ല. എന്നാല്‍ നിയമവ്യവസ്ഥയോടുള്ള ബഹുമാനം കൊണ്ടും നിയമമന്ത്രി പുലര്‍ത്തേണ്ട ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് താന്‍ രാജി വെച്ചതെന്നും അദ്ദേഹം പറഞ്ഞു. അമ്പതു വര്‍ഷക്കാലം എം എല്‍ എയും 23 വര്‍ഷക്കാലം മന്ത്രിയും ആയിരുനെങ്കില്‍ അത് പാലാക്കാര്‍ നല്കിയ വാത്സല്യത്തിന്റെയും കേരള ജനതയുടെ സ്നേഹത്തിന്റെയും ഫലം കൂടിയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

മനപ്രയാസങ്ങള്‍ ഒന്നുമില്ല. രാഷ്‌ട്രീയത്തില്‍ തന്റെ ചോരയ്ക്കു വേണ്ടി പലരും ആഗ്രഹിച്ചിട്ടുണ്ട്.സംശുദ്ധവും സുതാര്യവുമായ രാഷ്‌ട്രീയജീവിതമാണ് തനിക്കുള്ളതെന്നും ആരോടും പ്രതിഷേധമില്ലെന്നും മാണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ആഗ്രഹിച്ച വിജയം നേടാന്‍ കഴിയാത്തതിന്റെ പാപഭാരം എന്റെമേലും കേരള കോണ്‍ഗ്രസിനു മേലും ആരോപിച്ചവരുണ്ട്. എന്നാല്‍, കേരള കോണ്‍ഗ്രസിന് അടിത്തറയുള്ള സ്ഥലങ്ങളിലെല്ലാം പാര്‍ട്ടി ശക്തമായിരുന്നു. ഇപ്പോള്‍ നടക്കുന്നതൊക്കെ ഒരു വ്യക്തി തേജോവധമാണ്. എന്നാല്‍, ഒന്നിലും പരിഭവമില്ല. സംതൃപ്‌തിയും സന്തോഷവും മാത്രമേ ഇപ്പോഴുള്ളൂ. തനിക്കു നല്കിയ സഹകരണത്തിന് എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ
ആറ്റിങ്ങല്‍ ഇടയ്‌ക്കോട് സ്വദേശി കിരണ്‍ കുമാറില്‍ നിന്ന് പണം തട്ടിയ പാലക്കാട് കൊല്ലങ്കോട് ...

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ ...

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാന്‍ കഴിയും; ഇക്കാര്യങ്ങള്‍ അറിയണം
ഏപ്രില്‍ 1 ന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍, 2025 ലെ ആദായനികുതി ബില്ലിലെ ...

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം ...

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ
താനൂര്‍ എളാരം കടപ്പുറം കോളിക്കാനകത്ത് ഇസ്ഹാഖ് എന്ന 34 കാരനാണ് താനൂര്‍ പോലീസിന്റെ ...

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ...

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി
മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല. പുനപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. മാത്യുകുഴല്‍ ...

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ...

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണമില്ല, മാത്യു കുഴല്‍നാടനും മാധ്യമങ്ങള്‍ക്കും തിരിച്ചടി
ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്ലില്‍നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി ...