തിരുവനന്തപുരം/കൊച്ചി|
jibin|
Last Modified തിങ്കള്‍, 9 നവംബര്‍ 2015 (14:26 IST)
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയ സാഹചര്യത്തില്‍ കോടതി പരാമർശങ്ങൾ പാർട്ടി ചർച്ച ചെയ്യുമെന്നും മന്ത്രി പിജെ ജോസഫ്.
മാണി അധികാരത്തില്‍ തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും. മാണി മന്ത്രിയായി തുടരണോ വേണ്ടയോ എന്ന കാര്യത്തിലെ തീരുമാനം അദ്ദേഹത്തിന്റെ മനസാക്ഷിക്കു വിടുന്നു. സീസറിനറെ ഭാര്യ സംശയത്തിന് അതീതമായിരിക്കണമെന്നും കോടതി പറഞ്ഞു. ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി.
പൊതുപണത്തിന്റെ പ്രശ്നമാണിതെന്നും അഡ്വക്കേറ്റ് ജനറലിനോട് കോടതി പറഞ്ഞു. അതേസമയം, വിധിപ്രസ്താവത്തിനിടെ വിജിലന്‍സിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദവുമായി എഴുന്നേറ്റു. വിധിയിലെ ചില പരാമര്‍ശങ്ങള്‍ നീക്കണമെന്ന് വിജിലന്‍സിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.
ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തെ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ബാര്‍കോഴയില്‍ വിധിപ്രസ്താവം തുടരുന്നതിനിടെ ആയിരുന്നു കോടതി ഇങ്ങനെ ചോദിച്ചത്. ജനങ്ങളുടെ നികുതിപ്പണവുമായി ബന്ധപ്പെട്ട കേസാണ് ഇത്. ഇത്തരമൊരു കേസില്‍ തുടരന്വേഷണം വരുമ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നത് എന്നും കോടതി ചോദിച്ചു.