കൊച്ചി|
JOYS JOY|
Last Modified ഞായര്‍, 28 ജൂണ്‍ 2015 (10:40 IST)
കേരളത്തില്‍ ഇത്തവണ ലഭിക്കുന്ന മഴയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
കാലാവസ്ഥ വിദഗ്‌ധരുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇത്. ശനിയാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് മണ്‍സൂണ്‍ മഴയില്‍ 21 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇത്തവണ വയനാട് ജില്ലയില്‍ മാത്രമാണ് പ്രതീക്ഷിച്ച
മഴ ലഭിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഒരു ദിവസം മുമ്പേ ഇത്തവണ കാലവര്‍ഷമെത്തിയെങ്കിലും ലഭിക്കുന്ന മഴയുടെ അളവില്‍ കാര്യമായ കുറവുണ്ട്. സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചത് കഴിഞ്ഞ നാലു ദിവസങ്ങളിലായിട്ടാണ്. ഇതില്‍ തന്നെ വെള്ളി, ശനി ദിവസങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്.
തൃശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച ലഭിച്ചത് 78.1 മില്ലീമീറ്റര്‍ മഴയാണ്. ഈ വര്‍ഷം ലഭിച്ച ഉയര്‍ന്ന അളവാണിത്. മുകുന്ദപുരം താലൂക്കില്‍ 100 മില്ലി മീറ്ററിനു മുകളില്‍ മഴ ലഭിച്ചു. കഴിഞ്ഞവര്‍ഷവും മഴലഭ്യതയുടെ കാര്യത്തില്‍ സമാനമായ സാഹചര്യമായിരുന്നു. കഴിഞ്ഞവര്‍ഷം ലഭിച്ച മഴ 12 ശതമാനം കുറവായിരുന്നു.