ന്യുട്രിഷന്‍ ഡ്രിങ്കിനു ദുര്‍ഗന്ധം, പീഡിയാഷുവര്‍ വില്‍ക്കുന്നത് നിരോധിച്ചു

തിരുവനന്തപുരം| VISHNU N L| Last Modified ശനി, 27 ജൂണ്‍ 2015 (15:44 IST)
കുട്ടികള്‍ക്ക് നല്‍കുന്ന ന്യുട്രിഷന്‍ ഡ്രിങ്കായ ‘പീഡിയാഷുവര്‍’ ദുര്‍ഗന്ധം വമിച്ച നിലയില്‍ കണ്ടത്തെിയതിനത്തെുടര്‍ന്ന് സംസ്ഥാനത്ത് വില്‍ക്കുന്നതിന് ഭക്ഷ്യസുരക്ഷാ വിഭാഗം വിലക്കേര്‍പ്പെടുത്തി. 2014 സെപ്റ്റംബര്‍ ഒന്ന് നിര്‍മാണത്തീയതി രേഖപ്പെടുത്തിയ ‘44008 എം.എന്‍’ എന്ന ബാച്ചാണ് ഉപയോഗയോഗ്യമല്ളെന്ന് കണ്ടത്തെിയത്.

എസ്.എ.ടി പേയിങ് കൗണ്ടറില്‍നിന്ന് വാങ്ങിയ പീഡിയാഷുവറിലാണ് പ്രശ്നം കണ്ടത്തെിയത്. ആദ്യം വാങ്ങിയ പാക്ക്റ്റില്‍ ദുര്‍ഗന്ധം ശ്രദ്ദഹയില്‍ പെട്ടതിനെ തുടര്‍ന്ന് മാറ്റി വങ്ങിയതിലും ദ്രുഗന്ധം ഉണ്ടാവുകയായിരുന്നു. ഇതേതുടര്‍ന്ന് വാങ്ങിയ ആള്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നല്‍കി. പരാതി പ്രകാരം നടത്തിയ പരിശോധനയില്‍ ബാക്കിയുണ്ടായിരുന്നവയിലും പ്രശ്നം കണ്ടത്തെി. തുടര്‍ന്ന് ഇത് നല്‍കിയ മൊത്തവിതരണക്കാരുടെ ഗോഡൗണിലത്തെിയും പരിശോധന നടത്തി.

ഈ ബാച്ചില്‍ പെട്ടവ ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയതൊടെ വില്‍പ്പന വിലക്കുകയായിരുന്നു. ഈ ബാച്ചിലെ ഉല്‍പന്നങ്ങള്‍ മുഴുവന്‍ തിരിച്ചെടുക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂടുതല്‍ പരിശോധനക്ക് സാമ്പ്ളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യം മറ്റ് സംസ്ഥാനങ്ങളെയും അറിയിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :