1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Live Updates Kerala Rain News

Kerala Weather Live Updates: ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി; ഒമാന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യത

Kerala Weather Live Updates Kerala Rain News ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി; ഒമാന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യത
Kerala Rain News Live Updates: വടക്ക് കിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറില്‍ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ഒമാന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 
 
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്ത് മറ്റൊരു ന്യുനമര്‍ദം നിലനില്‍ക്കുന്നു.
 
മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. ജൂലൈ 17 മുതല്‍ മണ്‍സൂണ്‍ പാത്തി വടക്കോട്ടു സഞ്ചരിക്കാന്‍ സാധ്യത.
 
ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര വരെ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
അടുത്ത ലേഖനം
മലപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഒന്നരവയസുകാരന് ഗുരുതര പരിക്ക്