തൃശൂര്‍|
JOYS JOY|
Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (17:03 IST)
ശ്രീ കേരളവര്‍മ്മ കോളജ്
അധ്യാപിക ദീപ നിഷാന്തിനെതിരെ നടപടിയില്ല. അധ്യാപികയ്ക്ക് എതിരെ നടപടി കൈക്കൊള്ളേണ്ടതില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. അതേസമയം, ക്യാംപസിലെ കാന്റീനില്‍ മാംസാഹാര വിലക്ക് തുടരാനും തീരുമാനിച്ചു. അതേസമയം, കുട്ടികള്‍ക്ക് ക്യാംപസികനത്ത് മാംസം കൊണ്ടു വരുന്നതിന് വിലക്കില്ല.
കോളജിലെ മലയാളം വിഭാഗം അധ്യാപികയായ ദീപ കാമ്പസിനകത്ത് അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്ന് യോഗം കണ്ടെത്തി. ബോര്‍ഡ് പ്രസിഡന്‍റ് എം പി ഭാസ്കരന്‍ നായര്‍ അധ്യക്ഷനായ യോഗത്തിലായിരുന്നു തീരുമാനം.
ഒക്‌ടോബര്‍ ഒന്നിന് കാമ്പസില്‍ എസ് എഫ് ഐ നടത്തിയ ബീഫ്‌ഫെസ്റ്റുമായി ബന്ധപ്പെടുത്തി ദീപ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴി തുറന്നത്. അധ്യാപികയ്ക്ക് എതിരെ എ ബി വി പി പരാതി നല്കിയിരുന്നു.
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ അധ്യാപികയ്ക്ക് എതിരെ നടപടി എടുക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ദേവസ്വം മന്ത്രി
വി എസ് ശിവകുമാര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനോട് നടപടി എടുക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.