സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു, രണ്ടുമാസംകൊണ്ട് 4 ലക്ഷം പേർക്ക് രോഗബാധ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 12 നവം‌ബര്‍ 2020 (08:11 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു, കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് 4 ലക്ഷം പേർക്ക് രോഗബാധ ഉണ്ടായത് എന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. 11 ദിവസത്തിനിടെ 287 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ കടുത്ത ജാഗ്രത പുലർത്തണം എന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം രോഗവ്യാപനത്തിന്റെ തീവ്രത കുറയന്നുണ്ട്.

രണ്ടുമാസത്തിന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11ന് താഴെയെത്തി. ജനുവരി 30 ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് മൂന്നു മാസങ്ങൾക്ക് ശേഷമാണ് സംസ്ഥനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 500 കടക്കുന്നത്. പിന്നീടങ്ങോട്ട് അഞ്ച് മാസമെടുത്തു രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലെത്താൻ. എന്നാൽ അതിന് ശേഷം അതിവേഗത്തിലുള്ള രോഗവ്യാപനമാണ് ഉണ്ടായത്. രണ്ടുമാസംകൊണ്ട് നാലുലക്ഷം പേർക്കാണ് രോഗബാധയുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :