പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മേഘവിസ്ഫോടനങ്ങള്‍ നടന്നതായി സൂചന!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 16 ഒക്‌ടോബര്‍ 2021 (13:17 IST)
പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ചെറുമേഘവിസ്ഫോടനങ്ങള്‍ നടന്നതായി സൂചന. ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നതും മഴ രണ്ടു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നതും ഇതിന്റെ ലക്ഷണമായാണ് കാണുന്നത്. അതേസമയം വരുംമണിക്കൂറുകളിലും ഇടിയോടുകൂടിയ കനത്ത മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.

കൂടാതെ സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടെ അപകടകരമായ സാഹചര്യമാണ് ഉള്ളത്. നദീ തീരങ്ങളില്‍ വേഗം വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :