അപർണ|
Last Modified വ്യാഴം, 23 ഓഗസ്റ്റ് 2018 (15:44 IST)
പ്രളയം സർക്കാർ ഉണ്ടാക്കിയതെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ ധർമമാണെന്ന് ചെന്നിത്തല പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതെല്ലാം വാസ്തവ വിരുദ്ധമാണെന്നും ചെന്നിത്തല ആരോപിച്ചു.
വീഴ്ചയുടെ ഉത്തരവാദിത്വം സർക്കാരിനും മുഖ്യമന്ത്രിക്കും. കേന്ദ്ര ജല കമ്മീഷന്റെ നിർദേശങ്ങളും മുഖ്യമന്ത്രി മുഖവിലയ്ക്കെടുത്തില്ല. ഡാമുകൾ തുറന്നപ്പോൾ പാലിക്കേണ്ടിയിരുന്ന ക്രത്യമായ മുന്നറിയിപ്പുകളും നിർദേശങ്ങളും സർക്കാർ പാലിച്ചില്ലെന്ന് ചെന്നിത്തല ആരോപിച്ചു.
കേരളാത്തിൽ ഇപ്പോൾ സംഭവിച്ച ദുരിതവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്തണം. മുഖ്യമന്ത്രി പറഞ്ഞ കണക്കുകളൊന്നും സത്യമല്ല. ക്യാമ്പുകളിൽ നിന്നും മടങ്ങിപ്പോകുന്നവർക്ക് സൌജന്യ റേഷൻ നൽകുമെന്ന് സർക്കാർ പറഞ്ഞു. വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ട് തുറന്നു വിട്ടതിലാണ് ഏറ്റവും അധികം വീഴ്ച സംഭവിച്ചിരിക്കുന്നത്.
ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ മന്ത്രിമാർ തമ്മിൽ വഴക്കായിരുന്നു. ഡാം തുറന്നു വിട്ടതുമായി ബന്ധപ്പെട്ടുള്ള വീഴ്ച മുഖ്യമന്ത്രി സമ്മതിക്കില്ലെന്നും കണക്കുകളും റിപ്പോർട്ടുകളും വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. കേരളാത്തിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി ചെയ്തതിലെ തെറ്റുകളും വീഴ്ചകളും വ്യക്തമായിട്ടുണ്ട്.
ഇലക്ട്രിസിറ്റി ബോർഡിന് ഇക്കാര്യത്തിൽ ആർത്തിയായിരുന്നു. അതാണ് ഡാം തുറക്കാൻ വൈകിയതെന്നും ചെന്നിത്തല ആരോപിക്കുന്നു.