കോട്ടയം|
jibin|
Last Modified തിങ്കള്‍, 2 മെയ് 2016 (17:48 IST)
ചര്‍ച്ചകള്‍ക്കൊടുവില്‍
കേരളാ കോൺഗ്രസ് സെക്യുലർ കേരള കോൺഗ്രസ് എമ്മിൽ ലയിക്കാന്‍ തീരുമാനിച്ചു. ഇതോടെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്ന ഏഴ് സ്ഥാനാർഥികൾ പത്രികകൾ പിൻവലിച്ചു. സി.എഫ്. തോമസും സെക്യുലർ ചെയർമാൻ ടിഎസ് ജോണും നടത്തിയ ചർച്ചയിലാണ് വിഷയത്തില്‍ തീരുമാനമായത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (സെക്കുലർ) ഏഴു മണ്ഡലത്തിൽ മൽസരിക്കുമെന്നു ടിഎസ് ജോൺ പ്രഖ്യാപിച്ചിരുന്നു. തിരുവല്ല, ആറൻമുള, റാന്നി, ഹരിപ്പാട്, കോട്ടയം, കാഞ്ഞിരപ്പള്ളി, പിറവം എന്നിവിടങ്ങളിലാണു മൽസരിക്കുക. ഇവിടങ്ങളിൽ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിരുന്നു.