ശ്രീനു എസ്|
Last Modified തിങ്കള്‍, 28 ഡിസംബര്‍ 2020 (09:12 IST)
സംസ്ഥാനത്ത് ബസ്ചാര്‍ജ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം. ബസുകളില്‍ വീണ്ടും പഴയ തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയ സാഹചര്യത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് പുതിയ നിരക്കുകള്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ സമീപിക്കും. എന്നാല്‍ ഡീസല്‍ വിലവര്‍ധന പരിഗണിച്ച് പഴയ നിരക്കിലേക്ക് പോകില്ലെന്നാണ് അറിവ്.
ജൂണിനു മുന്‍പുണ്ടായിരുന്ന നിരക്കിനേക്കാള്‍ 10മുതല്‍ 15ശതമാനം വര്‍ധിപ്പിച്ചായിരിക്കും പുതിയ നിരക്കുകള്‍ വരുന്നത്. നിലവില്‍ മുന്‍പുണ്ടായിരുന്നതില്‍ 25ശതമാനം വര്‍ധനവാണ് ഉള്ളത്. അതേസമയം ബസ് ചാര്‍ജ് കുറയ്ക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വകാര്യ ബസുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിക്കും.