തിരുവനന്തപുരം|
vishnu|
Last Updated:
വെള്ളി, 13 മാര്‍ച്ച് 2015 (11:37 IST)
പഞ്ചസാരയ്ക്ക് വില ഉയരും. രണ്ടു ശതമാനം നികുതി ചുമത്തിയതോടെയാണിത്. ഇതിലൂടെ 100 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. പൊതുവിതരണ സമ്പ്രദായത്തിലൂടെ വില്‍ക്കുന്ന പഞ്ചസാര നികുതിമുക്തമായിരിക്കും. ഇതേപോലെ അരിയുത്പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്.
അരി, അരി ഉത്പന്നങ്ങള്‍, ഗോതമ്പ് എന്നിവയ്ക്ക് ഒരു ശതമാനവും, മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് 5 ശതമാനവും നികുതി. 110 കോടി രൂപയുടെ അധികവരുമാനം ഇതില്‍ നിന്നും പ്രതീക്ഷിക്കുന്നു. പൊതുവിതരണ സമ്പ്രദായത്തിലൂടെ വില്‍ക്കുന്നവ നികുതിവിമുക്തമായി തുടരും.
സംസ്ഥാനത്ത്, സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിക്ക് സബ്സിഡി നല്‍കാനുള്ള പദ്ധതി. 20 കോടി രൂപ ഇതിലേയ്ക്കായി വകയിരുത്തി. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ പൈലറ്റായി ഈ പദ്ധതി ഈ വര്‍ഷം നടപ്പിലാക്കും.
മുദ്രപത്രങ്ങള്‍ക്കുളള രജിസ്ട്രേഷന്‍ നിരക്കു കൂട്ടി. സംസ്ഥാനത്തെ ഭൂമികൈമാറ്റങ്ങള്‍ക്ക് ചിലവ് കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിഷേധമുയരുമെന്ന് ഉറപ്പായി. കൂടാതെ ഭവന, കമ്പനി രജിസ്ട്രേഷനുകള്‍ക്കും ഈ തീരുമാനം മൂലം ചെലവേറും.