ശ്രീനു എസ്|
Last Modified വെള്ളി, 4 ജൂണ്‍ 2021 (13:14 IST)
സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് രണ്ടുലക്ഷം ലാപ്‌ടോപ്പുകള്‍ നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡിജിറ്റല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തൊഴില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാന ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 100കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ബസുകള്‍ പ്രകൃതി സൗഹൃദമാക്കുന്നതിനായി ഡീസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന 3000 ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റും. ഇതിന്റെ ചിലവ് 300കോടി രൂപയാണ്. കൂടാതെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, സിയാല്‍ എന്നിവയുടെ സഹകരണത്തോടെ 10ഹൈഡ്രജന്‍ ബസുകള്‍ എത്തും. ഇതിന്റെ ചിലവ് 10 കോടിരൂപയാണ്.