Kerala Budget 2022: യുദ്ധത്തിനു ശേഷം വിലക്കയറ്റത്തിന് സാധ്യത, വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വകയിരുത്തിയത് 2000 കോടിരൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 മാര്‍ച്ച് 2022 (13:07 IST)
റഷ്യ-യുക്രൈന്‍ യുദ്ധത്തിനു ശേഷം വലിയ തോതില്‍ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് ധനമന്ത്രി. വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ബജറ്റില്‍ വകയിരുത്തിയത് 2000 കോടിരൂപയാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റത്തെ അതിജീവിക്കുന്നതിനും വേണ്ടിയാണിത്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നത്. കൊവിഡ് കാലത്ത് ഇത്തരത്തില്‍ പച്ചക്കറികളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സാധിച്ചെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും 100 കോടി രൂപ ചെലവില്‍ 10 മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :