കാശ്മീര്‍ പ്രളയം: ആഭ്യന്തരമന്ത്രി ഡല്‍ഹിക്ക്

തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (10:33 IST)
കാശ്മീര്‍ പ്രളയത്തില്‍ അകപ്പെട്ട മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ആഭ്യന്തരമന്ത്രി ഇന്ന് ന്യൂഡല്‍ഹിക്ക് പോകും.വൈകുന്നേരം അഞ്ച് മണിയോടെ അദ്ദേഹം ഡല്‍ഹിക്ക് പുറപ്പേടും.

369 മലയാളികള്‍ ആണ് പ്രളയത്തില്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. 150 പേര്‍ സുരക്ഷിതരായി ഹോട്ടലുകളില്‍ തങ്ങിയിരിക്കുകയാണ്. ഇവരെ രക്ഷിക്കുന്നതിനും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനും മറ്റുമായുള്ള പ്രവര്‍ത്താനം ഏകോപിപ്പിക്കാനാണ് ആഭ്യന്തരമന്ത്രി ഡല്‍ഹിക്ക് പുറപ്പെടുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആവശ്യപ്രകാരമാണ് ചെന്നിത്തല പ്രളയ ബാധിത പ്രദേശത്തേക്ക് പോകുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :