കരിപ്പൂർ വിമാനത്താവളം തുറന്നു; വിമാനങ്ങള്‍ ഇറങ്ങി തുടങ്ങി

കരിപ്പൂര്‍ വിമാനത്താവളം , സിഐഎസ്എഫ് , ജയ്‌പാൽ യാദവ്
മലപ്പുറം| jibin| Last Updated: വ്യാഴം, 11 ജൂണ്‍ 2015 (09:03 IST)
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്മാരും വിമാനത്താവള അതോറിറ്റി ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട താല്കാലികമായി അടച്ച കരിപ്പൂര്‍ വിമാനത്താവളം തുറന്നു. ദമാമില്‍ നിന്നുമെത്തിയ എയര്‍ഇന്ത്യ വിമാനം കരിപ്പൂരില്‍ ഇറങ്ങി. നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ട ഷാര്‍ജ വിമാനവും കരിപ്പൂരിലെത്തി. ബുധനാഴ്ച രാത്രിയിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും സിഐഎസ്എഫ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സിഐഎസ്എഫ് ജവാനായ ജയ്‌പാൽ യാദവ് എന്ന ജവാനാണ്
മരിച്ചത്. വെടിയേറ്റ രണ്ടുപേർ പരിക്കുകളോടെ ആശുപത്രിയിലാണ്.

അതേസമയം,
സംഘര്‍ഷങ്ങളെത്തുടര്‍ന്ന്
വിമാനത്താവളം അടച്ചതിനാല്‍ അര്‍ദ്ധരാത്രി കൊച്ചിയിലെത്തിപ്പെട്ട യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവന്നു വിമാനത്താവളം തുറന്നെങ്കിലും യാത്രക്കാര്‍ പ്രതിഷേധത്തിലായി. വിമാനങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ തുടര്‍യാത്രയുടെ കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെന്നും. മണിക്കൂറോളമായി വിമാനത്താവളത്തില്‍ സമയം ചെലവഴിച്ച തങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ പോലും സാഹചര്യം ഉണ്ടായില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളത്തിലെ അതീവ സുരക്ഷയുള്ള വിഐപി ഗേറ്റില്‍ വിമാനത്താവള അതോറിറ്റി ജീവനക്കാരും വിമാന താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജവാന്മാരും തമ്മില്‍ ബുധനാഴ്‍ച രാത്രി 9.45 നാണ് സംഘര്‍ഷമുണ്ടായത്.

എയർപോർട്ട്
അതോറിട്ടിക്ക് കീഴിലുളള ഫയർഫോഴ്സിന്റെ
സീനിയർ സൂപ്രണ്ട് സണ്ണിജോസഫ് ഇന്നലെ വിമാനത്താവളത്തിനകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പരിശോധനയ്ക്ക് സിഐഎസ്എഫ് തുനിഞ്ഞതാണ്
സംഘർഷത്തിന് കാരണം. എയർപോർട്ട് അതോറിട്ടി ജീവനക്കാരെ പരിശോധന നടത്തി മാത്രമേ സിഐഎസ്എഫ്. വിമാനത്താവളത്തിനകത്തേക്ക് കയറ്റി വിടാറുള്ളൂ. അതിനാല്‍ സണ്ണി ജോസഫിനെയും പരിശോധനയ്‌ക്ക് വിധേയനാക്കാന്‍ സിഐഎസ്എഫ് തുനിഞ്ഞു. എന്നാല്‍ യൂണിഫോമിലെത്തിയ തന്നെ പരിശോധനയ്‌ക്ക് വിധേയനാക്കാന്‍ പറ്റില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയതോടെ അതോറിറ്റി ജീവനക്കാര്‍ സിഐഎസ്എഫ് ജവാന്മാരെ മര്‍ദ്ദിക്കുകയായിരുന്നു.

സംഭവറിഞ്ഞ് കൂട്ടമായെത്തിയ സിഐഎസ്എഫ് ജവാന്മാന്‍ അതോറിറ്റി ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാക്കുകയും ചെയ്തു. ഇതിനിടെയാണ് എസ് എസ് യാദവ് എന്ന സിഐഎസ്എഫ് ജവാന് വെടിയേറ്റത്. തലക്ക് വെടിയേറ്റ എസ് എസ് യാദവ് ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയില്‍ മരണപ്പെട്ടു. പരുക്കേറ്റ ഫയര്‍ ആന്‍ഡ് സേഫ്റ്റി സീനിയര്‍ സൂപ്രണ്ട് സണ്ണി തോമസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും സിഐഎസ്എഫ് എസ്ഐ സീതാറാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സണ്ണി തോമസിന്റെ നില ഗുരുതരമാണ്. സഹപ്രവർത്തകന് വെടിയേറ്റതിനെ തുടർന്ന് സി.ഐ.എസ്.എഫ് ജവാൻമാർ
ആക്രമാസക്തരാകുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :