കോഴിക്കോട്|
jibin|
Last Modified ശനി, 28 നവംബര്‍ 2015 (14:24 IST)
സ്ത്രീപുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് കാന്തപുരം അബൂബക്കർ മുസ്‍ലിയാർ. ലിംഗസമത്വം ഇസ്‍ലാമികവും മനുഷ്യത്വപരവും ബുദ്ധിപരവും അല്ല. സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമേ കഴിയൂ. വലിയ ശസ്ത്രക്രിയകൾ നടത്താൻ സ്ത്രീകൾക്ക് മനോധൈര്യമില്ല. പ്രതിസന്ധിയുണ്ടാകുമ്പോൾ സ്ത്രീ വിറച്ച് പോകും. ഹൃദയശസ്ത്രക്രിയ നടത്താൻ കെൽപ്പുള്ള ഒരു വനിതാ ഡോക്ടറെങ്കിലുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ക്ലാസുകളിൽ ഒരേ ബഞ്ചിലിരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെതിരെയുള്ള ഒളിയമ്പാണ്. മദ്രസകളിൽ ഒരു തരത്തിലുള്ള പീഡനവും നടക്കുന്നില്ല. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണം. ഇത് ഇസ്‍ലാമിനെയും സംസ്കാരത്തേയും നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും അബൂബക്കർ മുസ് ലിയാർ പറഞ്ഞു.
ചുംബനസമരം മനുഷ്യത്വവിരുദ്ധമാണെന്ന് താൻ നേരത്തെ പറഞ്ഞതാണ്. നേതാക്കൾ പിടിക്കപ്പെട്ടതോടെ അത് തെളിഞ്ഞുവെന്നും കാന്തപുരം അബൂബക്കർ മുസ്‍ലിയാർ വ്യക്തമാക്കി. കോഴിക്കോട് ടൗൺഹാളിൽ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന.