മുഖ്യമന്ത്രി ആരെന്ന് തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കുമെന്ന് കോടിയേരി

കോഴിക്കോട്| JOYS JOY| Last Modified ഞായര്‍, 22 നവം‌ബര്‍ 2015 (16:11 IST)
മുഖ്യമന്ത്രി ആരായിരിക്കുമെന്ന് നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പില്‍ വി എസ് ഇടതുമുന്നണിയെ നയിക്കുന്നത് ആയിരിക്കും ഗുണകരമെന്ന് കാനം പറഞ്ഞിരുന്നു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്‌ണന്‍.

വി എസിനുള്ള അഭിനന്ദനങ്ങള്‍ പാര്‍ട്ടിക്കുള്ള അംഗീകാരമാണെന്ന്
പറഞ്ഞ അദ്ദേഹം, പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അവകാശമെങ്കിലും ഘടകകക്ഷികള്‍ സി പി എമ്മിന് നല്കണമെന്നും പറഞ്ഞു. ജെ ഡി യുവിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

കൂടാതെ, എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റ യാത്രയ്ക്ക് പിന്നിലുള്ളത് ആര്‍ എസ് എസ് ആണെന്നും കോടിയേരി പറഞ്ഞു. ആരുടെ സമത്വമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം.

വര്‍ണാശ്രമം സ്ഥാപിക്കാന്‍ ആര്‍ എസ് എസ് നടത്തുന്ന യാത്രയ്ക്കാണ് വെള്ളാപ്പള്ളി നേതൃത്വം നല്കുന്നത്.യാത്രയില്‍ പങ്കെടുക്കുന്ന പെജോവര്‍ മഠാധിപതി വിശ്വേശര തീര്‍ത്ഥ കര്‍ണാടകയില്‍ വി എച്ച് പി നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വ്യക്തിയാണെന്നും കോടിയേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :