കണ്ണൂര്‍ കോര്‍പ്പറേഷന്‍: അവിശ്വാസത്തിന് മുമ്പെ ഡെപ്യൂട്ടി മേയര്‍ രാജിവച്ചു, കുതിരക്കച്ചവടത്തിനില്ലെന്ന് രാജിവച്ച സമീർ

പാര്‍ട്ടി നിര്‍ദേശപ്രകാരം മുസ്ലിം ലീഗിലെ സമീര്‍ രാജിവച്ചത്

  കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് , സി സമീര്‍ , പികെ രാഗേഷ്
കണ്ണൂർ| jibin| Last Modified തിങ്കള്‍, 13 ജൂണ്‍ 2016 (11:36 IST)
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യാനിരിക്കെ ഡെപ്യൂട്ടി മേയര്‍ സി സമീര്‍ രാജിവെച്ചു. രാവിലെ 10.30ഓടെയാണ് സമീർ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. രാഷ്‌ട്രീയ
കുതിരക്കച്ചവടത്തിനില്ലെന്ന് രാജിവച്ച ശേഷം സമീർ പറഞ്ഞു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.

സമീറിനെതിരായ അവിശ്വാസ പ്രമേയം എല്‍ഡിഎഫ് ഇന്ന് നഗരസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം മുസ്ലിം ലീഗിലെ സമീര്‍ രാജിവച്ചത്. സമീർ രാജിവച്ചതോടെ കോൺഗ്രസ് വിമതൻ പികെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കാനുള്ള ശ്രമം സിപിഎം തുടങ്ങിയിട്ടുണ്ട്. ഈ കാര്യത്തില്‍ രാഗേഷുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

55 അംഗങ്ങളുളള കോപ്പറേഷൻ കൗൺസിലിൽ സ്വതന്ത്ര അംഗം രാഗേഷിന്റെ പിന്തുണയോടെ 27നെതിരെ 28 വോട്ടിന് അവിശ്വാസപ്രമേയം പാസാകുമെന്ന സ്ഥിതി വന്നതോടെയാണ് സമീറിന്റെ രാജി. ഡെപ്യൂട്ടി മേയർ സ്ഥാനം കൂടി ലഭിക്കുന്നതോടെ കണ്ണൂരിന്റെ സമഗ്രാധിപത്യം ഇടതുമുന്നണിയുടെ കൈകളിലാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :