തിരുവനന്തപുരം|
സജിത്ത്|
Last Modified തിങ്കള്‍, 21 നവംബര്‍ 2016 (15:44 IST)
കണ്ണൂരില്‍ സംഘര്‍ഷം വിതക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ചേര്‍ന്ന സര്‍വ കക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൂട്ടം ചേര്‍ന്ന് സ്റ്റേഷനിൽനിന്നു പ്രതികളെ ഇറക്കിക്കൊണ്ടു പോകുന്ന സാഹചര്യം നിലവിലുണ്ട്. എന്നാല്‍ ഇനിമുതല്‍ ആ രീതി ഉണ്ടാകില്ല. എന്നാല്‍ കേസിന്റെ വിവരങ്ങളും മറ്റും അറിയാന്‍ അവര്‍ക്ക് ഇടപെടാം. നിയമപരമായ നടപടികള്‍ അറിയുന്നതിനും ഒരു തടസവുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍ പല ഭാഗങ്ങളിലും ബോംബ് നിർമാണവും ആയുധനിർമാണവും ഇപ്പോഴും നടക്കുന്നുണ്ട്. ഒരുകാരണവശാലും ഇത്തരം ആക്രമണങ്ങള്‍ തുടരാന്‍ അനുവധിക്കില്ല. ഇതിനെതിരെ
പൊലീസിന്റെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ചില വർഗീയ ശക്തികളുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കുകയും ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് മാത്രമായി വിട്ടു കൊടുക്കുകയും വേണം. കൂടാതെ പ്രാദേശിക പ്രശ്‌നങ്ങള്‍ പ്രാദേശികമായി തന്നെ പരിഹരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.