ന്യൂഡൽഹി|
VISHNU N L|
Last Modified ബുധന്‍, 6 മെയ് 2015 (07:58 IST)
കണ്ണൂർ വിമാനത്താവള വികസനത്തിനുള്ള കേന്ദ്രവിഹിതത്തിൽ 100 കോടി രൂപ ഉടൻ ലഭ്യമാക്കുമെന്നു വ്യോമയാന മന്ത്രാലയം. വിമാനത്താവള വികസന അതോറിറ്റി വാഗ്ദാനം ചെയ്ത 236 കോടി രൂപയുടെ ആദ്യ ഗഡുവാണിത്. അതോറിറ്റിയിൽ നിന്നുള്ള മുഴുവൻ തുകയും എത്രയുംവേഗം ലഭ്യമാക്കണമെന്നു ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടു വ്യോമയാന മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിൽ ചീഫ് സെക്രട്ടറി ജിജി തോംസൺ ആവശ്യപ്പെട്ടു.
ഇതേതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തുക നല്‍കുന്ന കാര്യം അറിയിച്ചത്. കണ്ണൂർ വിമാനത്താവളത്തിന് ആവശ്യമായ അനുമതികളെല്ലാം ലഭിച്ച സാഹചര്യത്തിൽ കാലതാമസം കൂടാതെ തുക ലഭ്യമാക്കണമെന്നാണു കേരളത്തിന്റെ നിലപാട്. അതേസമയം ആറന്മുള വിമാനത്താവളത്തിന് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കി. എന്നാല്‍ വിമാനത്താവളത്തിന് പാരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലെ അനുമതി നല്‍കു എന്നാണ് മന്ത്രാലയം പറഞ്ഞത്.