ഞാന്‍ ഐസിയുവിലാണ്; ഇത് തനിക്ക് രണ്ടാം വീട് പോലെ, ചിരിക്കാന്‍ കഴിയുന്നുണ്ടെന്നും ജിഷ്‌ണു ഫേസ്‌ബുക്കില്‍

ചിരി ഒരു ഇന്ദ്രജാലമാണെന്ന് ജിഷ്‌ണു

കൊച്ചി| jibin| Last Updated: ചൊവ്വ, 8 മാര്‍ച്ച് 2016 (13:56 IST)
അര്‍ബുദത്തിന്റെ പിടിയിലായ നടന്‍ ജിഷ്‌ണുവിനെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ നിമിഷങ്ങളെക്കുറിച്ച് ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ട താരം താന്‍ ഐസിയുവിലാണെന്നും എന്നാല്‍ ഭയപ്പെടേണ്ട ഇത് തനിക്ക് രണ്ടാം വീട് പോലെയാണെന്നും ജിഷ്ണു പറഞ്ഞു.

പുഞ്ചിരിക്കുന്ന ഒരു രോഗിയെ കാണുന്നത് വളരെ നല്ലതാണെന്നും അത് ചികില്‍സിക്കാന്‍ തനിക്ക് ഊര്‍ജം നല്‍കുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞതായും ജിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു. നേഴ്‌സുമാര്‍ക്കും തന്നെ പരിചരിക്കാന്‍ എത്തുന്നവരോടൊപ്പം എപ്പോഴും ചിരിക്കാറുണ്ട്. ഈ ചിരി പലപ്പോഴും വലിയ മാറ്റം വരുത്താറുണ്ട്. ചിരി ഒരു ഇന്ദ്രജാലമാണെന്നാണ് അദ്ദേഹം പറയുന്നത്.
 നടന്‍ ജിഷ്‌ണു , ഫേസ്‌ബുക്ക് പോസ്‌റ്റ് , ഐസിയു , ആശുപത്രി




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :