എഫ് ഐ ആർ ഇട്ടതുകൊണ്ട് കുറ്റവാളിയാകില്ല, വി എസ് കഥ അറിയാതെ ആട്ടം കാണുന്നു: വെള്ളാപ്പള്ളി നടേശൻ

എഫ് ഐ ആർ ഇട്ടതുകൊണ്ട് കുറ്റവാളിയാകില്ലെന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി എസ് അച്യുതാനന്ദൻ കഥ അറിയാതെ ആട്ടം കാണുകയാണെന്നും വെള്ളാപ്പള്ളി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വ

തിരുവനന്തപുരം| aparna shaji| Last Modified വ്യാഴം, 14 ജൂലൈ 2016 (17:17 IST)
എഫ് ഐ ആർ ഇട്ടതുകൊണ്ട് കുറ്റവാളിയാകില്ലെന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി എസ് അച്യുതാനന്ദൻ കഥ അറിയാതെ ആട്ടം കാണുകയാണെന്നും വെള്ളാപ്പള്ളി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിയുൾപ്പെടെ അഞ്ചു പേർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെതിരെ
പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വി എസ് നൽകിയ പരാതി തന്നെ പരസ്പര വിരുദ്ധമാണ്. പദ്ധതിയുടെ 15 കോടി രൂപ ഒരുമിച്ച് അടിച്ചെടുത്തു എന്ന രീതിയിലാണ് ആരോപണങ്ങൾ ഉള്ളതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കേസിന്റെ സത്യാവസ്ഥ ഭരിക്കുന്നവർ അറിയണമെന്നും അതിനാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വി എസ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ വെള്ളാപള്ളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ തുകയ്ക്ക് ലഭ്യമാകേണ്ട തുക കൂടിയ പലിശക്ക് നൽകി വൻസാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് കേസ്. സാമ്പത്തിക തിരിമറി, ഗൂഡാലോചന, പണാരോഹണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :