ജനരോഷം ഭയന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ പെരുമ്പാവൂര്‍ വിടുന്നു; അമീറുല്‍ താമസിച്ചിരുന്ന ലോഡ്‌ജിലുള്ളത് അഞ്ചോളം പേര്‍ - അസം സ്വദേശികള്‍ കൂട്ടത്തോടെ സ്ഥലം കാലിയാക്കി

അസം സ്വദേശികളാണ് കൂടുതലായും നഗരം വിട്ടിരിക്കുന്നത്

 ജിഷ വധക്കെസ് , ജിഷ , പൊലീസ് , അറസ്‌റ്റ് , അമീറുല്‍ ഇസ്‌ലാം , പെരുമ്പാവൂര്‍
പെരുബാവൂര്‍| jibin| Last Updated: തിങ്കള്‍, 20 ജൂണ്‍ 2016 (15:15 IST)
വധക്കേസില്‍ അസം സ്വദേശിയായ അമീറുല്‍ ഇസ്‌ലാം പൊലീസിന്റെ പിടിയിലായതോടെ അന്യസംസ്ഥന തൊഴിലാളികള്‍ പെരുമ്പാവൂര്‍ വിടുന്നതായി റിപ്പോര്‍ട്ട്. അസം സ്വദേശികളാണ് കൂടുതലായി മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറ്റിയിരിക്കുന്നത്.

അമീറുല്‍ ഇസ്ലാം താമസിച്ചിരുന്ന പെരുമ്പാവൂര്‍ വൈദ്യശാലപ്പടിയിലെ ലോഡ്ജില്‍ ഇരുപതോളം പേര്‍ ഉണ്ടായിരുന്നു. അമീറുല്‍ പിടിയിലായതോടെ അഞ്ചോളം പേര്‍ മാത്രാണ് ഇപ്പോള്‍ ഇവിടെയുള്ളത്. നാട്ടുകാരുടെയും സമീപത്ത് വ്യാപാരം നടത്തുന്നവരെയും പേടിച്ചാണ് പലരും സ്ഥാലം കാലിയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

പെരുമ്പാവുരിന്റെ ഹൃദയഭാഗത്തു അന്യസംസ്ഥാനക്കാരുടെ നിരവധി മുറികള്‍ ഉണ്ടായിരുന്നു. ജിഷ വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരന്തരം ലോഡ്‌ജുകള്‍ കയറി ഇറങ്ങിയതിന് പിന്നാലെ അമീറുല്‍ പിടിയിലായതോടെ മിക്കവരും താമസസ്ഥലം ഒഴിയുകയായിരുന്നു.

അസം സ്വദേശികളാണ് കൂടുതലായും നഗരം വിട്ടിരിക്കുന്നത്. പലരും ഉള്‍നാടന്‍ ഭാഗങ്ങളിലേക്കും ജോലി ചെയ്യുന്ന ഇടങ്ങളിലേക്കും താമസം മാറ്റി. കൂട്ടമായി പോകാതെ പലരും അടുപ്പമുള്ളവരെ മാത്രം കൂട്ടിയാണ് താമസ സ്ഥലം മാറിയിരിക്കുന്നത്. ജനരോഷം ഭയന്ന് നിരവധി ആസാം സ്വദേശികള്‍ താമസം മാറിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസും അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :