“കൊന്നത് എങ്ങനെയെന്ന് ഞാന്‍ വരച്ചു കാണിക്കാം” - ജിഷയുടെ വീട്ടില്‍ എത്തിയതും കൃത്യം നടത്തിയ രീതിയും അമീറുല്‍ പൊലീസിന് വരച്ചു നല്‍കി, ലൈംഗിക താല്‍പ്പര്യം മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രതി - കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്

ലൈംഗിക താല്‍പ്പര്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ

  ജിഷ കൊലക്കെസ് , ജിഷ , അമീറുല്‍ ഇസ്‌ലാം , പൊലീസ്
കൊച്ചി| jibin| Last Modified വെള്ളി, 17 ജൂണ്‍ 2016 (10:25 IST)
വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ ഇന്ന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നു ഹാജരാക്കാനിരിക്കെ പ്രതിയെ അന്വേഷണ സംഘം കൂടുതലായി ചോദ്യം ചെയ്യുന്നു. ജിഷയെ എങ്ങനെ കൊലപ്പെടുത്തിയെന്ന്
അമീറുല്‍ വരച്ചു കാട്ടിയതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ജിഷയുടെ വീട്ടില്‍ എങ്ങനെ എത്തിയെന്നും എങ്ങനെയാണ് കൊലപാതകം നടത്തിയതെന്നും പ്രതിയോട് അന്വേഷണ സംഘം ചോദിച്ചപ്പോള്‍ വരച്ചു കാണിക്കാം എന്ന് അമീറുല്‍ പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നല്‍കിയ പേപ്പറില്‍ ഏത് വഴിയാണ് വീട്ടില്‍ എത്തിയതെന്നും അകത്തു കയറിയത് എങ്ങനെയെന്നും കൊലപാതകം നടത്തിയ രീതിയും ഇയാള്‍ വരച്ചു
കാണിക്കുകയുമായിരുന്നു.

പ്രതിക്ക് ലൈംഗിക താല്‍പ്പര്യം മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റ് വാര്‍ത്തകള്‍ തെറ്റാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്കൊപ്പം താമസിച്ചിരുന്നവരെ കേസില്‍ ഉള്‍പ്പെടുത്തില്ല. കൂടുതല്‍ കാര്യങ്ങള്‍ക്ക് വ്യക്തത കൈവരുത്താന്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. പ്രതി ഹിന്ദി കലര്‍ന്ന അസമീസ് ഭാഷ സംസാരിക്കുന്ന അമീറുളിനെ അസമീസ് ഭാഷ അറിയാവുന്ന ഒരാളുടെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.

പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുന്നത്. കോടതിയില്‍ എത്തിക്കുന്നതിന് മുമ്പായി പ്രതിയെ ആലുവയില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡിനു വിധേയമാക്കും. കോടതിയില്‍ എത്തിക്കുന്നതിന് മുമ്പായി പ്രതിയെ വൈദ്യ പരിശോധനയ്‌ക്ക് ഹാജരാക്കും. പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് അപേക്ഷ നല്‍കും.

പ്രതിക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സൂചനയുള്ളതിനാല്‍ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയില്‍ എത്തിയേക്കില്ല. അമീറുളിനെ ഡോക്‍ടറുടെ വസതിയിലെത്തി വൈദ്യ പരിശോധന നടത്താനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. പ്രതിയെ കോടതിയില്‍ അഞ്ചുമണിക്ക് മുമ്പ് ഹാജരാക്കും. ഈ സമയം കോടതി വളപ്പില്‍ വന്‍ സുരക്ഷാ സന്നാഹമൊരുക്കാനാണ് പൊലീസിന്റെ പദ്ധതി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :