കൊച്ചി|
aparna shaji|
Last Modified ബുധന്‍, 11 മെയ് 2016 (13:38 IST)
നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകം രാഷ്ട്രീയ പ്രശ്നമാക്കി മാറ്റരുതെന്ന് ജസ്റ്റിസ്
കമാൽ പാഷ അറിയിച്ചു.
ജിഷ വധക്കേസും വോട്ടെടുപ്പും തമ്മിൽ കൂട്ടികുഴക്കെരുതെന്നും സാക്ഷികളെ മാധ്യമങ്ങൾ കുറ്റവിചാരണ ചെയ്യരുതെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
അപരാധി രക്ഷപ്പെടുന്നതും നിരപരാധി ശിക്ഷിക്കപ്പെടുന്നതും ഒരുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജിഷയുടെ മരണം നടന്നിട്ട് പതിമൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാനോ കാര്യമായ തെളിവുകൾ ശേഖരിക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസികളുടെ വിരലടയാളം ശേഖരിക്കുകയും സഹോദരി ദീപയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ദീപയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ദീപയെ വീണ്ടും ചോദ്യം ചെയ്തത്. അതോടൊപ്പം ജിഷയുടെ അമ്മ രാജേശ്വരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.