ജിഷ വധക്കേസ്: കൊലപ്പെട്ട ദിവസം ജിഷ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നില്ല, മുൻ അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകൾ ഇതുവരെയുള്ള അഭ്യൂഹങ്ങളെ അട്ടിമറിക്കുന്നത്

ജിഷ വധക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സുപ്രധാനവിവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കൊല്ലപ്പെടുന്ന ദിവസം ജിഷ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നില്ലെ. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ജിഷ മുമ്പു പ്ര

തിരുവനന്തപുരം| aparna shaji| Last Modified ചൊവ്വ, 7 ജൂണ്‍ 2016 (14:46 IST)
വധക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സുപ്രധാനവിവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കൊല്ലപ്പെടുന്ന ദിവസം ജിഷ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നില്ലെ. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ജിഷ മുമ്പു പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു വിധേയയായിട്ടുണ്ടെന്നാണു ഡോക്‌ടര്‍മാരുടെ കണ്ടെത്തൽ എന്ന് മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്‌ഥന്‍ മംഗളത്തോടു പറഞ്ഞു.

അതേസമയം, പ്രതി ബംഗ്ലാദേശിലേക്ക് കടന്നെന്ന സൂചനയെ തുടർന്ന് ഇന്റര്‍പോളിന്റെ സഹായത്തിനായി പൊലീസ് സി ബി ഐയെ സമീപിക്കും. ഷ വധക്കേസില്‍ മുന്‍ അന്വേഷണസംഘത്തിനു ലഭിച്ച തെളിവുകള്‍ ഇതുവരെയുള്ള അഭ്യൂഹങ്ങളെയെല്ലാം അട്ടിമറിക്കുന്നതാണ്‌. പലതും പരസ്യമാക്കാന്‍ പറ്റാത്തവിധം അമ്പരപ്പിക്കുന്നതാണെന്നുന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ജിഷയുടെ വീട്ടിൽ നാലിടത്തുനിന്നു ഭിച്ച വിരലടയാളം, മുടിയിഴകള്‍, ഉമിനീര്‍ എന്നിവ ഡി എന്‍ എ പരിശോധനാഫലവുമായി ഒത്തുപോകുന്നതാണ്‌. വീട്ടിൽ നിന്നും മദ്യക്കുപ്പിയും ഗ്ലാസും ലഭിച്ചിരുന്നു, വീടിന്റെ വാതിലിനു പുറമേ കുപ്പിയിലും ഗ്ലാസിലും പ്രതിയുടെ വിരലടയാളം പതിഞ്ഞിരുന്നു. വീടിന്റെ വാതിലിനു പുറമേ കുപ്പിയിലും ഗ്ലാസിലും പ്രതിയുടെ വിരലടയാളം പതിഞ്ഞിരുന്നുവെന്നും മുൻ‌ ഉദ്യോഗസ്ഥൻ പറയുന്നു.

അതേസമയം, ജിഷയുടെ വ്യക്‌തിജീവിതത്തില്‍ സ്വാധീനം ചെലുത്തിയിരുന്ന സുഹൃത്തോ പരിചയക്കാരനോ ആകാം നേരത്തേ പ്രകൃതിവിരുദ്ധ ലൈംഗികബന്ധം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ജിഷയ്‌ക്കുണ്ടായിരുന്ന ഭീഷണി കണക്കിലെടുത്തു മാതാവ്‌ പെന്‍ക്യാമറ വാങ്ങിക്കൊടുത്തിരുന്നെങ്കിലും ഉപയോഗിച്ചിരുന്നില്ല. അന്വേഷണത്തില്‍ ലഭിച്ച ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തുപറയാനുള്ള ധൈര്യം ആഭ്യന്തരവകുപ്പിനുണ്ടായിരുന്നില്ല. ശാസ്‌ത്രീയമായ രീതിയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ്‌ എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയസംഘം ഉദ്ദേശിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :