ജിഷ വധം: അമീറുലിന്റെ സുഹൃത്തിന് എല്ലാം അറിയാമായിരുന്നു, മദ്യപിക്കുമ്പോള്‍ അനാര്‍ പ്രതിയോട് പറഞ്ഞതെന്ത് ? - അന്വേഷണ സംഘം അസമില്‍

കൊലപാതകം സംബന്ധിച്ചുള്ള വിവരങ്ങള്‍ സുഹൃത്ത് അനാറിന് അറിയാമായിരുന്നു

അമീറുൽ ഇസ്ലാം , അനാർ ഉള്‍ , ജിഷ കൊലപാതകം , ജിഷ , പൊലീസ്
കൊച്ചി| jibin| Last Modified ഞായര്‍, 19 ജൂണ്‍ 2016 (11:27 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ അമീറുൽ ഇസ്‍ലാമിന്റെ സുഹൃത്ത് അനാർ ഉള്ളിനായി അസമിൽ അന്വേഷണം. കൊലപാതകത്തിലേക്ക് നയിച്ചത് സുഹൃത്ത് അനാറിന്റെ വാക്കുകളാണ് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

സംഭവം നടന്ന ദിവസം രണ്ടു തവണയായി അമീറുൽ മദ്യപിച്ചിരുന്നു. പെരുമ്പാവൂരിലെ ഒരു മദ്യഷോപ്പില്‍ നിന്നാണ് രണ്ടാമത് മദ്യപിക്കാനുള്ള മദ്യം വാങ്ങിയത്. ഈ മദ്യം കഴിക്കാന്‍ നേരം സുഹൃത്ത് അനാര്‍ കൂടെയുണ്ടായിരുന്നു. കുളിക്കടവിൽ ഉണ്ടായ സംഭവങ്ങൾ അനാര്‍ പറഞ്ഞതോടെ അമീറുലിനെ പ്രകോപിതനാക്കുകയായിരുന്നു. തുടര്‍ന്നാണ് ജിഷയുടെ വീട്ടിലേക്ക് അമീറുല്‍ പോയത്.

ഈ സാഹചര്യത്തില്‍ ജിഷയുടെ കൊലപാതകം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും സുഹൃത്ത് അനാറിന് വ്യക്തമായി അറിയാമായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിന് ഇയാളെ കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ അനാറിനായി പൊലീസ് അന്വേഷണം ശക്തമാക്കി.


അതേസമയം, കൊച്ചി സിറ്റി പൊലീസിലെ എസ്ഐ വി ഗോപകുമാർ, വിഎം അനസ്, അനിൽകുമാർ എന്നിവരുടെ സംഘം അസമിൽ എത്തി. കേസുമായി ബന്ധപ്പെട്ട നിർണായക സാക്ഷികളെ ബർദ്വായിൽനിന്നു കിട്ടുമെന്ന പ്രതീക്ഷയാണു പൊലീസിനുള്ളത്. കൊലപാതകം നടത്തിയശേഷം അസമിലെ വീട്ടിലേക്കു പോയി എന്നാണു പ്രതി പൊലീസിനു മൊഴി നൽകിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :