ജനം ടിവിയിലെ മുന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് അനില്‍ നമ്പ്യാരെന്ന് ജനം ടിവി എംഡി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 29 ഓഗസ്റ്റ് 2020 (11:52 IST)
ജനം ടിവിയിലെ മുന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് അനില്‍ നമ്പ്യാരെന്നും ജനം ടിവിയുടെ നിലവിലുള്ള ചുമതലകളില്‍ നിന്ന് അദേഹത്തെ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും ജനം ടിവി എംഡി പി. വിശ്വരൂപന്‍ വ്യക്തമാക്കി. അനില്‍ നമ്പ്യാര്‍ക്ക് ജനം ടിവിയില്‍ ഓഹരി ഇല്ലെന്നും ജനംടിവിയില്‍ ആരൊക്കെ ഓഹരിയെടുത്തിട്ടുണ്ടെന്നുള്ള വിവരങ്ങള്‍ എല്ലാം രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും എംഡി അറിയിച്ചു.

അതേസമയം സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നത് വരെ ജനം ടിവിയുടെ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് അനില്‍ നമ്പ്യാര്‍ വ്യക്തമാക്കിയിരുന്നു. താന്‍ വഴി ജനം ടിവിയിലൂടെ ബിജെപിയുടെ ഉന്നതരെ അടിക്കുകയാണ് ചിലരുടെ ഉദ്ദേശ്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :