കടബാധ്യത: സ്വയം ഒരുക്കിയ ചിതയില്‍ ചാടി കർഷകൻ ആത്മഹത്യ ചെയ്തു

രാജാക്കാടിനടുത്ത് പൂപ്പാറയിൽ കടബാധ്യതയെ തുടർന്ന് ഏലം കർഷകൻ സ്വയം ഒരുക്കിയ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു

ഇടുക്കി, ആത്മഹത്യ, കർഷകൻ, സാമ്പത്തിക പ്രതിസന്ധി idukki, suicide, farmer, financial crisis
ഇടുക്കി| സജിത്ത്| Last Updated: ശനി, 26 മാര്‍ച്ച് 2016 (14:43 IST)
രാജാക്കാടിനടുത്ത് പൂപ്പാറയിൽ കടബാധ്യതയെ തുടർന്ന് ഏലം സ്വയം ഒരുക്കിയ ചിതയില്‍ ചാടി ചെയ്തു.
വീടിനോടു ചേർന്നുള്ള പുരയിടത്തിൽ ഇന്നു രാവിലെയാണ് വിജയനെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പൂർണമായും കത്തിയെരിഞ്ഞിരുന്നു.

ഭാര്യ കൗസല്യയുടെ ചികിത്സയെ തുടർന്ന് വിജയൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ക്ഷേത്രത്തിൽ ഉത്സവമായതിനാൽ ഭാര്യ കൗസല്യയും മക്കളും തറവാട്ടുവീട്ടിലായിരുന്നു. ഈ സമയത്താണ് ഇയാൾ ഇത്തരമൊരു കൃത്യം ചെയ്തത്. വീടിനോടു ചേർന്നു വിറക് അടുക്കി വച്ചിരുന്നു. ഈ വിറകിനു മുകളിൽ കയറി കിടന്ന് വിജയൻ തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ഭാര്യയും മക്കളും വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ചിതയ്ക്കു സമീപത്തു നിന്ന് കർപ്പൂരവും ചന്ദനത്തിരിയും കണ്ടെടുത്തു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :