തൊട്ടതൊക്കെ മിടുക്കിയാക്കിയ ലക്കി നാടായ ഇടുക്കിയിലേക്ക് മോഹൻലാലും മമ്മൂട്ടിയും

തൊട്ടതൊക്കെ മിടുക്കിയാക്കിയ ലക്കി നാടായ ഇടുക്കിയിലേക്ക് മോഹൻലാലും മമ്മൂട്ടിയും

ഇടുക്കി| aparna shaji| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (11:35 IST)
ക്യാമറയിൽ എത്ര പകർത്തിയാലും തീരാത്ത സൗന്ദര്യമാണ് ഇടുക്കിക്ക്. മലയാള സിനിമയ്ക്ക് ഒരുപാട് ഇഷ്ട്മുള്ള നാടാണ് ഇടുക്കിയെന്നാണ് സംസാരം. ഒടുവിൽ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെ വിജയത്തിലേക്ക് ഒരുപടി കൂടി ഉയർന്നിരിക്കുകയാണ് ഇടുക്കി. ഇപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇടുക്കിയിലേക്ക് തിരിയ്ക്കുകയാണ്. ഇരുവരുടെയും അടുത്ത ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഇടുക്കിയാണ്.

മോഹൻലാലിനെ സംബന്ധിച്ച് ഇടുക്കി ലക്കി നാട് തന്നെയാണ്. ഇവിടെ വച്ച് ചിത്രീകരിച്ച ദൃശ്യമാണ് ലാലിന്റെയും മലയാള സിനിമയിലെയും ഒടുവിലത്തെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ ഇടുക്കിയില്‍ എത്തുന്നത്. പള്ളിക്കാനത്തും, കാഞ്ഞാറിലുമായാണ് ഷൂട്ടിങ്. പത്ത് ദിവസത്തെ ഷൂട്ടിങിനായി മോഹന്‍ലാല്‍ ഇടുക്കിയിലെത്തുന്നു. ഗീതാഞ്ജലിയ്ക്ക് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ വിമല രാമനാണ് നായിക. ഒരു അന്ധനായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്.

പൊന്തന്‍മാട, രാജാധിരാജ, മായാവി ഉള്‍പ്പടെയുള്ള വിജയം മമ്മൂട്ടിയ്ക്ക് സമ്മാനിച്ചത് ഇടുക്കിയിലെ മണ്ണാണ്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടി വീണ്ടും ഇടുക്കിയിലെത്തുന്നത്. അടുത്തമാസം തൊടുപുഴയ്ക്കടുത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. അമല പോളാണ് ചിത്രത്തിലെ നായിക. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യപടം എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :