ശ്രീനു എസ്|
Last Modified ചൊവ്വ, 4 മെയ് 2021 (08:05 IST)
സംസ്ഥാനത്ത് പത്തു ദിവസം കൊണ്ട് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ 25ന് സജീവ കേസുകളുടെ എണ്ണം 2.1ലക്ഷമായിരുന്നെങ്കില്‍ മാര്‍ച്ച് 30 ആയപ്പോള്‍ അത് മൂന്ന് ലക്ഷമായി ഉയര്‍ന്നു. അഞ്ചുദിവസം കൊണ്ട് സജീവ കേസുകള്‍ ഒരു ലക്ഷമാണ് വര്‍ധിച്ചത്. നിലവില്‍ 3.4 ലക്ഷത്തിലധികം രോഗികളാണ് ഉള്ളത്. ഇത് അടുത്ത പത്തു ദിവസം കൊണ്ട് ഇരട്ടിയാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഇതോടൊപ്പം മരണനിരക്കും ഉയരും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35നു മുകളില്‍ പോകാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവില്‍ 722 രോഗികളാണ് വെന്റിലേറ്ററില്‍ ഉള്ളത്. 1952 രോഗികള്‍ ഐസിയുവിലുമാണ്.