കനത്ത മഴ: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

പത്തനംതിട്ട, മഴ, വെള്ളപ്പൊക്കം, കാറ്റ്, Pathanamthitta, Rain, Flood, Holyday
പത്തനംതിട്ട| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (16:32 IST)
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധിയായിരിക്കും. ജില്ലാ ഭരണകൂടം അറിയിച്ചതാണ് ഇക്കാര്യം.

അംഗന്‍‌വാടികള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും വെള്ളിയാഴ്ച അവധി നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കനത്ത തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറുന്നു.

പമ്പാനദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :