Heavy Rain in Kerala : പേമാരിക്ക് സാധ്യത; വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്, ഭീഷണിയായി ചക്രവാതചുഴി

രേണുക വേണു| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (07:14 IST)

Kerala Weather Live Updates: സംസ്ഥാനത്ത് ഇന്നുമുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. തെക്കേ ഇന്ത്യയ്ക്ക് മുകളിലുള്ള ചക്രവാതചുഴിയാണ് മഴ കനക്കാന്‍ കാരണം. കേന്ദ്ര കാലാവസ്ഥ വകുപ്പ് പേമാരി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 55 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :