യാസ്: കേരളത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട്, പമ്പയിൽ ജലനിരപ്പ് ഉയരുന്നു

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ബുധന്‍, 26 മെയ് 2021 (13:19 IST)
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ ശക്തമായ തുടരുന്നു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതിനെ തുടർന്ന് വയനാടും മലപ്പുറവു കാസർകോടും ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർദ്ധിച്ചതോടെ ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു. മുതിരപെരിയാർ,പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

പത്തനം‌തിട്ടയിലും കനത്തമഴയാണ് ലഭിക്കുന്നത്. പമ്പയിലും അച്ചൻ കോവിലാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വനമേഖലയിൽ ഉരുൾ പൊട്ടിയതായും റിപ്പോർട്ട് ഉണ്ട്. മലപ്പുറത്ത് കോൾനിലങ്ങളിൽ വലിയ കൃഷിനാശം ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. കണ്ണമൂലയിലാണ് സംഭവം. ജില്ലയിൽ കനത്തമഴ തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :