തിങ്കളാഴ്‌ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത, ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ജനുവരി 2021 (15:11 IST)
സംസ്ഥാനത്ത് തിങ്കളാഴ്‌ച്ചവരെ പരക്കെ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം,ആലപ്പുഴ,കോട്ടയം,എറണാകുളം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച്ച പാലക്കാട്,ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

ഉച്ചയ്‌ക്ക് രണ്ട് മണിമുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനോട് കൂടിയ മഴയ്‌ക്ക് സാധ്യത കൂടുതലാണ്. മലയോരമേഖലയിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഈ സമയത്ത് അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :