ആലപ്പുഴയില്‍ ഇലക്ട്രീഷന്റെ മരണം സൂര്യാഘാതം ഏറ്റാണെന്ന് സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 ഏപ്രില്‍ 2024 (21:13 IST)
ആലപ്പുഴയില്‍ ഇലക്ട്രീഷന്റെ മരണം സൂര്യാഘാതം ഏറ്റാണെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ ചെട്ടികാട് പുത്തന്‍പുരയ്ക്കല്‍ സുഭാഷ് ആണ് മരിച്ചത്.
പോസ്റ്റമോര്‍ട്ടത്തില്‍ ഹൃദയാഘാതം ഉണ്ടായതായി സ്ഥിരീകരിച്ചു. കുഴഞ്ഞ് വീഴുകയായിരുന്നു.

അതേസമയം പാലക്കാട് വീടിനുള്ളില്‍ കിടന്നുറങ്ങിയ ആളിന് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റന്‍ സുബ്രമണ്യന് (86) പൊള്ളലേറ്റത്. ഇദ്ദേഹം ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങുകയായിരുന്നു. എഴുന്നേറ്റപ്പോള്‍് കയ്യില്‍ നീറ്റല്‍ അനുഭവപ്പെടുകയായിരുന്നു. ഉച്ചയ്ക്കുള്ള ഉറക്കം കഴിഞ്ഞ 34 വര്‍ഷമായി പതിവാണെന്ന് ഇദ്ദേഹം പറയുന്നു. വേദനയെതുടര്‍ന്നുള്ള പരിശോധനയിലാണ് വലതു കൈയില്‍ പൊള്ളിയ പാട് കണ്ടത്. വീടിന് ചുറ്റും നിരവധി മരങ്ങള്‍ ഉള്ളതിനാല്‍ ജനലുകള്‍ തുറന്നിട്ടാണ് കിടന്നുറങ്ങാറുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :