ആലപ്പുഴ|
Last Modified തിങ്കള്‍, 18 ജൂലൈ 2016 (14:15 IST)
സ്വന്തം മാതാവിനെ കുത്തിക്കൊന്ന കേസില്‍ മകനു ജീവപര്യന്തം തടവു ശിക്ഷ ലഭിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സ്രാമ്പിക്കല്‍ വീട്ടില്‍ വിന്‍സന്‍റിന്‍റെ ഭാര്യ മണി എന്ന എലിസബത്ത് (62) ആണ് സ്വന്തം മകന്‍ ജോണിയുടെ കുത്തേറ്റ് മരിച്ചത്.
2013 മേയ് 28 നായിരുന്നു മകന്‍ ജോണി പണം നല്‍കാത്തതിന്‍റെ പേരില്‍ കുപിതനായി മാതാവിനെ കുത്തിക്കൊല്ലുകയായിരുന്നു. ഇവരെ
ഉടന്‍ തന്നെ ചേര്‍ത്തല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മണ്ണഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.ഹരിപാലാണു ശിക്ഷ വിധിച്ചത്. തടവു ശിക്ഷ കൂടാതെ 5000 രൂപ പിഴയും വിധിച്ചു.