നടിയെ ആക്രമിച്ച കേസിൽ വിചാരണ 16വരെ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

അഭിറാം മനോഹർ| Last Modified വെള്ളി, 6 നവം‌ബര്‍ 2020 (12:33 IST)
നടിയെ ആക്രമിച്ച കേസിന്റെ ഈ മാസം 16 വരെ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്. സർക്കാർ അഭിഭാഷകൻ ക്വാറന്റൈനിൽ ആയതിനാലാണ് നടപടി. നേരത്തെ വിചാരണ നടപടികൾ ഇന്നുവരെയാണ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്.

വിചാരണ കോടതി പക്ഷപാമ്പരമായി പെരുമാറുന്നുവെന്നും കോടതിയിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ചൂണ്ടികാട്ടി ആക്രമിക്കപ്പെട്ട നടി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടിയെ പ്ഇന്തുണച്ച് സംസ്ഥാന സർക്കാരും വിചാരണ കോടതിക്കെതിരെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ അഭിഭാഷകൻ ക്വാറന്റൈനിലായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :