ബിരുദധാരികള്‍ക്ക് ഇനി ‘ലാസ്റ്റ് ഗ്രേഡ്’ സര്‍വന്റ് ആയി ജോലി ലഭിക്കില്ല

ബിരുദധാരികള്‍ക്ക് ഇനി ‘ലാസ്റ്റ് ഗ്രേഡ്’ സര്‍വന്റ് ആയി ജോലി ലഭിക്കില്ല

തിരുവനന്തപുരം| JOYS JOY| Last Updated: ബുധന്‍, 6 ജൂലൈ 2016 (10:33 IST)
ബിരുദധാരികള്‍ക്ക് ഇനിമുതല്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റായി ജോലി ലഭിക്കില്ല. ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ അടിസ്ഥാനയോഗ്യത ഏഴാം ക്ലാസ് വിജയമാക്കി പരിഷ്‌കരിച്ചതോടെയാണ് ഇത്.

യോഗ്യത പരിഷ്കരിച്ച് വിശേഷാല്‍ചട്ടം ഭേദഗതി ചെയ്ത വിജ്ഞാപനം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഇത് അനുസരിച്ച് ബിരുദധാരികള്‍ക്ക് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് ആകാന്‍ അപേക്ഷിക്കാന്‍ കഴിയില്ല. ചില തസ്തികകള്‍ക്ക് പ്രവൃത്തിപരിചയവും നിശ്ചയിച്ചിട്ടുണ്ട്. ഈ യോഗ്യതകള്‍ അനുസരിച്ചായിരിക്കും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്ക് പി എസ് സി ഇനിമുതല്‍ വിജ്ഞാപനം പുറപ്പെടുവിക്കുക.

പി എസ് സിയുടെ പുതിയ വിജ്ഞാപനം പരിഷ്കരിച്ച യോഗ്യതകളുമായി അടുത്തവര്‍ഷം തയ്യാറാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :