ഡൽഹി സർവകലാശാല ബിരുദം: ആദ്യ കട്ട് ഓഫ് പുറത്തുവന്നു

2.5 ലക്ഷം അപേക്ഷകളാണ് ഇത്തവണ സർവകലാശാലയ്ക്ക് ലഭിച്ചത്

ന്യൂഡൽഹി| aparna shaji| Last Modified വ്യാഴം, 30 ജൂണ്‍ 2016 (12:32 IST)
ഡൽഹി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള
ആദ്യ കട്ട് ഓഫ് ലിസ്റ്റ് പുറത്തിറക്കി. ബുധനാഴ്ചയാണ് ആദ്യ കട്ട് ഓഫ് ലിസ്റ്റ് പുറത്തിറക്കിയത്. 2016-17 അധ്യയന വർഷത്തിൽ 2.5 ലക്ഷം അപേക്ഷകളാണ് സർവകലാശാലയ്ക്ക് ലഭിച്ചത്.

ശ്രീരാം കോളജ് ഓഫ് കൊമേഴ്സ് ആണ് ആദ്യം പട്ടിക പുറത്തുവിട്ടത്. സൈക്കോളജി വിഭാഗത്തിലും ഇംഗ്ലീഷ് വിഭാഗത്തിലും 98.5 ശതമാനവും ബി കോം വിഭാഗത്തിന് 98 ശതമാനവുമാണ് കട്ട് ഓഫ് മാർക്ക്.

രാംജാസ് കോളജിന് ബികോം വിഭാഗത്തിൽ 99.25 ശതമാനവും ഇക്കണോമിക്സ് വിഭാഗത്തിൽ 98.5 ശതമാനവുമാണ് കട്ട് ഓഫ് മാർക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീ രാം കോളജിൽ സാമ്പത്തികശാസ്ത്രത്തിൽ 98.25% വും ബികോം വിഭാഗത്തിൽ 98%വുമാണ് കട്ട് ഓഫ് മാർക്ക്.

വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി കട്ട് ഓഫ് മാർക്ക് പരിശോധിക്കാൻ കഴിയും. കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ യോഗ്യരാണെങ്കിൽ വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ പോർട്ടലിൽ ലോഗിൻ ചെയ്ത് കോളജും കോഴ്സും തെരഞ്ഞെടുക്കാൻ സാധിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :