സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (13:08 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,920 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5365 രൂപയുമായി. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്.

നിലവില്‍ ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വിലയിലാണ് സ്വര്‍ണം. ഒക്ടോബര്‍ അഞ്ചിലെ വിലയായ 41,920 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :