സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയരുന്നു

ശ്രീനു എസ്| Last Modified ശനി, 26 ജൂണ്‍ 2021 (12:21 IST)
വീണ്ടും സ്വര്‍ണവില ഉയരുന്നു. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,280 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4410 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി ഗ്രാമിന് 4400 രൂപയായിരുന്നു. ഈ മാസം ആരംഭത്തില്‍ ഉയര്‍ന്നു നിന്നിരുന്ന സ്വര്‍ണവില പിന്നീട് കുറയുകയായിരുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലക്ക് വിനയായത്. ഈമാസം തുടക്കത്തില്‍ ജൂണ്‍ മൂന്നിനായിരുന്നു ഉയര്‍ന്ന വില സ്വര്‍ണത്തിനുണ്ടായിരുന്നത്. 36,960 രൂപയായിരുന്നു സ്വര്‍ണത്തിനുണ്ടായിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :