കൊടകര|
Last Modified ഞായര്‍, 21 ജൂണ്‍ 2015 (17:41 IST)
ബാങ്കില്‍ പണയം വച്ചിരുന്ന ഒരു കിലോയിലേറെ വരുന്ന സ്വര്‍ണ്ണ ഉരുപ്പടികളുമായി വിദേശത്തേക്ക് കടന്ന ബാങ്ക് മുന്‍ മാനേജരെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് വലയിലാക്കി. 2011 ജൂലൈ മുതല്‍ 2012 മേയ് വരെ കൊടകര ധനലക്ഷ്മി ബാങ്ക് ശാഖാ മാനേജരായിരുന്ന അനന്തപത്മനാഭന്‍ എന്ന 33 കാരനാണു എറണാകുളത്തു വച്ച് പൊലീസ് വലയിലായത്.
സ്വര്‍ണ്ണവുമായി ദുബായിലേക്ക് കടന്ന ഇയാള്‍ അവിടെ ജോലി ചെയ്യുകയായിരുന്നു. ഇയാളുടെ വിദേശത്തെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന പൊലീസ് സംഘത്തിന്‍റെ വിവരമനുസരിച്ച് കൊടകര സിഐ സി.സുന്ദരന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ പിടികൂടിയത്.
ഇയാള്‍ക്ക് ശേഷം ബാങ്ക് ശാഖയില്‍ ചാര്‍ജ്ജെടുത്ത പുതിയ മാനേജര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം
മൊണാസ്ട്രി റോഡില്‍ സപ്തഗിരി ഫ്ലാറ്റിലായിരുന്നു പത്മനാഭന്‍ മുമ്പ് താമസിച്ചിരുന്നത്.