ആലുവ|
aparna shaji|
Last Modified ബുധന്‍, 8 മാര്‍ച്ച് 2017 (14:12 IST)
മൂന്നും ഏഴും വയസ്സ് പ്രായമുള്ള സഹോദരിമാരെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കടുങ്ങല്ലൂര്‍ പഞ്ചായത്ത് കാരോത്തുകുന്നില്‍ ഉണ്ണി തോമസി(52) നെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അംഗന്‍വാടിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്‍.
കുട്ടികളുടെ വീടിനടുത്ത് തന്നെയാണ് പ്രതിയുടെ വീടും. ഇയാളുടെ അടുത്ത് കുട്ടികൾ കളിക്കാൻ എത്തിയപ്പോഴായിരുന്നു പീഡനം. നിര്‍മ്മാണ തൊഴിലാളിയായ പ്രതിയുടെ ഭാര്യയും രണ്ട് പെണ്‍മക്കളും ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനം.
ഒരു മാസം മുമ്പ് മൂത്തകുട്ടി വിവരം വീട്ടില്‍ പറഞ്ഞിരുന്നെങ്കിലും മാനഹാനിയെ ഭയന്ന് സംഭവം മാതാപിതാക്കൾ മറച്ചുവെയ്ക്കുകയായിരുന്നു. മാതാപിതാക്കള്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. കുട്ടികള്‍ സ്കൂള്‍ അദ്ധ്യാപികയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.