കുടുംബവഴക്ക് : അടിയേറ്റു ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് മരിച്ചു

എ കെ ജെ അയ്യർ| Last Modified ഞായര്‍, 13 ഓഗസ്റ്റ് 2023 (17:09 IST)
തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് ഇരുമ്പു കമ്പി കൊണ്ടുള്ള അടിയേറ്റു ചികിത്സയിലായിരുന്ന കോൺഗ്രസിന്റെ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വത്സലമാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഇയാൾക്ക് കുടുംബ വഴക്കിനിടെ അടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതുമായി ബന്ധപ്പെട്ടു കാഞ്ഞിരംകുളം പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു മരിച്ച സാം ജെ വത്സലം. വിശദ വിവരങ്ങൾ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :