മന്ത്രി കെടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തു, എൻഐഎയും മൊഴിയെടുക്കുമെന്ന് സൂചന

അഭിറാം മനോഹർ| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (18:55 IST)
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സംഘം ന്യൂനപക്ഷകാര്യമന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്‌തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് കെടി ജലീലിൻ്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി മന്ത്രിയെ നേരിട്ട് കണ്ടത്. ഏഷ്യനെറ്റ് ന്യൂസാണ് വിവരം പുറത്തുവിട്ടത്.

ഇതുവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തന്നെ ചോദ്യം ചെയ്‌തിട്ടില്ലെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ദില്ലിയിലെ എൻഫോഴ്‌സ്‌മെന്റ് വകുപ്പ് മേധാവിയാണ് ജലീലിനെ ചോദ്യം ചെയ്‌തിരുന്നതായി സ്ഥിരീകരിച്ചത്.രാവിലെ ആലുവയിൽ നിന്നും അരൂരിലെ തന്റെ സുഹൃത്തിൻ്റെ വീട്ടിലെത്തിയ കെടി ജലീൽ വൈകിട്ടത്തോടെ മലപ്പുറത്തേക്ക് തിരിച്ചുപോയി. അരൂരിലേക് തിരിക്കും മുൻപ് ആലുവയിൽ വച്ചാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിക്കാതെ മന്ത്രിയെ വന്നു കണ്ടത് എന്നാണ് സൂചന. എൻഫോഴ്‌സ്‌മെന്റിന് പിന്നാലെ എൻഐഎയും ജലീലിൽ നിന്നും മൊഴിയെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :