തെരുവുനായ്ക്കളുടെ വിളയാട്ടം; വിദ്യാർത്ഥികളടക്കം ആറ് പേർക്ക് നേരെ ആക്രമണം

വിദ്യാർഥികളടക്കം ആറു പേർക്ക് തെരുവുനായുടെ ആക്രമണം

തൃശൂർ| aparna shaji| Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (09:52 IST)
തൃശൂരിൽ വിദ്യാർഥികൾ അടക്കം ആറു പേർക്ക് നേരെ തെരുവുനായുടെ ആക്രമണം. അരിക്കപറമ്പിൽ സജിയുടെ മകൻ ആയുസ് (5), അതുൽ, അന്ന (10), ഗൗരി (53), പി.സി തോമസ് (57), കുരിയാപ്പള്ളി ബിജുവിന്‍റെ മകൻ ജെഫിൻ എന്നിവർക്കാണ് തെരുവ്‌നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് സ്കൂൾവിട്ട് വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം.

മാള പൊയ്യയിൽ കൃഷ്ണൻകൊട്ട പാലത്തിന് സമീപത്ത് വെച്ചായിരുന്നു നായയുടെ ആക്രമണം.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒന്നാം ക്ലാസ് വിദ്യാർഥി ആയുസിനാണ് ഗുരുതര പരിക്കേറ്റത്. ആയുസിന്‍റെ മുഖത്തു നിന്ന് മാംസം ഇളകി പോയിട്ടുണ്ട്. കുട്ടികൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :