ലൈറ്റ്‌ മെട്രോ; ഡിഎംആര്‍സിയെ ആശ്രയിച്ച്‌ മുന്നോട്ട്‌ പോകും- മുഖ്യമന്ത്രി

ഡിഎംആര്‍സി , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , മന്ത്രിസഭാ യോഗം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (15:34 IST)
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ്‌ മെട്രോ പദ്ധതി നടപ്പാക്കാന്‍ ഡിഎംആര്‍സിയെ ആശ്രയിച്ച്‌ മുന്നോട്ട്‌ പോകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ സാഹചര്യത്തില്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊച്ചി മെട്രോയുടെ കാര്യത്തില്‍ സ്വീകരിച്ച അതേനടപടികള്‍ ലൈറ്റ്‌ മെട്രോയുടെ കാര്യത്തിലും സ്വീകരിക്കും.

ഇ ശ്രീധരനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഇന്നത്തെ തീരുമാനം. ഡിഎംആര്‍സിയുടെ പദ്ധതിരേഖയിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് പുതിയ കത്ത് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. നേരത്തെ ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്ര നഗരാസൂത്രണ മന്ത്രാലയം വിയോജനക്കുറിപ്പ് എഴുതിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :